Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unrest At Punjab

പ​​​​ഞ്ചാ​​​​ബ് സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ക​​​​ലാ​​​​പം

ജ​​​​ല​​​​ന്ധ​​​​ര്‍: ബ​​​​ലാ​​​​ത്സം​​​​ഗ​​​​വും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​വും ന​​​​ട​​​​ന്നു​​​​വെ​​​​ന്നും ഇ​​​​തി​​​ന്‍റെ പേ​​​​രി​​​​ല്‍ കേ​​​​സെ​​​​ടു​​​​ത്തു​​​​വെ​​​​ന്നും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്ന് ജ​​​​ല​​​​ന്ധ​​​​റി​​​​ലെ ല​​​​വ്‌​​​​ലി പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യി.

കോ​​​​ള​​​​ജ് കാ​​​​മ്പ​​​​സി​​​​ലു​​​ണ്ടാ​​​യ സ്‌​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ പൊലിസു​​​​കാ​​​​ര്‍ക്കു പ​​​​രി​​​​ക്കേ​​​​ല്‍ക്കു​​​​ക​​​​യും ചെ​​​​യ്തു. പൊലിസ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ര്‍ ക​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കാ​​​​മ്പ​​​​സി​​​​നു​​​​പു​​​​റ​​​​ത്തും സം​​​​ഘ​​​​ര്‍ഷം അ​​​​ര​​​​ങ്ങേ​​​​റി. ലാ​​​​ത്തി​​​​ച്ചാ​​​​ര്‍ജ് ന​​​​ട​​​​ത്തി​​​​യാ​​​​ണ് പൊലിസ് അ​​​​ക്ര​​​​മി​​​​ക​​​​ളെ വി​​​​ര​​​​ട്ടി​​​​യോ​​​​ടി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം പ​​​​ട്യാ​​​​ല​​​​യി​​​​ലെ ചി​​​​ത്ക​​​​ര സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ന്നി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ബ​​​​ലാ​​​​ത്സം​​​​ഗ​​​​വും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​വും ന​​​​ട​​​​ന്നു​​​​വെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രാ​​​​ണു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല ഹോ​​​​സ്റ്റ​​​​ലി​​​​ലെ ഒ​​​​രു പെ​​​​ണ്‍കു​​​​ട്ടി ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യെ​​​​ന്ന പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​താ​​​​യി ജ​​​​ല​​​​ന്ധ​​​​ര്‍ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി ന​​​​വീ​​​​ന്‍ സിം​​​​ഗ്ല വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up